Hospital 0481 2592001  
Casualty 2592475

World Blood Donor Day Celebration 2026

ലോക രക്തദാതാക്കളുടെ ദിനാഘോഷം കോട്ടയം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ചു

കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും, ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു.

“മനുഷ്യത്വത്തിന്റെ ഒരു തുള്ളി. രക്തം ദാനം ചെയ്യുക. ജീവൻ രക്ഷിക്കുക.” എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം.

മെഡിക്കൽ കോളേജ് ബ്ലഡ് ട്രാൻസ്ഫൂഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ചിത്ര ജെയിംസ് യോഗത്തിൽ സ്വാഗതം പറഞ്ഞു. മെഡിക്കൽ കോളേജ് സൂപ്രണ്ടന്റ് ഡോ. ടിജി തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് ജീവധാര പോർട്ടൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ജില്ലയിൽ നിരവധി തവണ ദാനം ചെയ്ത പ്രഭാ ഹരിശ്രീ, റിൻസി മോൾ പി ജോസഫ്, സജു ജോസഫ്, അനസ് മോൻ കെ ബി, വിഷ്ണു വിജയകുമാർ, കൊച്ചുമോൻ ചാമക്കാല, കുര്യാക്കോസ്, ജയ്സൺ പാലാ, സാവിയോ എബ്രഹാം, അജയ് പി എസ് എന്നിവർക്കും അഫെറസിസ് (രക്ത ഘടക) ദാതാക്കളായ അഖിൽ രാജു, മഹേഷ് പുരുഷോത്തമൻ എന്നിവരെയും ആദരിക്കുകയുണ്ടായി.

“മനുഷ്യത്വത്തിന്റെ ഒരു തുള്ളി — രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക” എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ ഹന്ന സൂസൻ ബിനു ഒന്നാം സ്ഥാനവും രോഹിത് സി ജോസഫ് രണ്ടാം സ്ഥാനവും ഫർസീൻ മുബാഷിർ മൂന്നാം സ്ഥാനവും നേടി. ഇവരെയും പ്രസ്തുത മീറ്റിംഗിൽ ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു.

അസി. പ്രൊഫ. ഡോ. ജ്യോതിസ് പി., ഡോ. അഞ്ജന മോഹൻ, ഡോ. മിലി എസ്, കൗൺസിലർമാരായ അനൂപ് പി ജെ, പ്രവീൺ പി. രാജ്, സയന്റിഫിക് ഓഫീസർ ശ്രീകല ടി എസ്, നഴ്സിംഗ് ഓഫീസർമാരായ ഷീബ വർഗീസ്, സുമൻ മുരളീധരൻ എന്നിവർ പങ്കെടുത്തു.

പ്രസ്തുത പരിപാടി വിജയമാക്കിയ രക്തദാതാക്കൾ, സ്റ്റാഫുകൾ എല്ലാവർക്കും ബാങ്കിന്റെ നന്ദി അറിയിക്കുന്നു.

Government Medical College

Kerala Pin-686008
Copy Right © 2007 Govt. Medical College Kottayam
Last Updated on 12-06-2023
Developed by Browsetechnologies