MEDEX’23 – മെഡിക്കൽ എക്സിബിഷന്റെ സ്വാഗത സംഘം രൂപീകരണ ഉദ്ഘാടനം
നവംബർ 6 മുതൽ 26 വരെ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കാനിരിക്കുന്ന MEDEX 23 – മെഡിക്കൽ എക്സിബിഷന്റെ സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം ബഹു . സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ നിർവഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ശങ്കർ എസ് അധ്യക്ഷനായ യോഗത്തിൽ ശ്രീമതി. ബിന്ദു കെ വി ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്),ഡോ. ജയകുമാർ റ്റി. കെ( സൂപ്രണ്ട്, മെഡിക്കൽ കോളേജ്, കോട്ടയം),
ശ്രീമതി ആര്യ രാജൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി അന്നമ്മ മാണി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ),ഡോ. റ്റിജി തോമസ് ജേക്കബ് (ഓർത്തോവിഭാഗം വകുപ്പുമേധാവി),ഡോ. സാം ക്രിസ്റ്റി മാമ്മൻ( ഡെപ്യൂട്ടി സൂപ്രണ്ട് , ഗവ. മെഡിക്കൽ കോളേജ്, കോട്ടയം)ഡോ . സ്യൂ ആൻ സക്കറിയ( അസോസിയേറ്റ് പ്രൊഫസർ , മെഡിസിൻ വിഭാഗം , മെഡിക്കൽ കോളേജ് കോട്ടയം) എന്നിവർ ആശംസകൾ അർപ്പിച്ചു. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പ്രമുഖർ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കുചേർന്നു.
മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളും അവസ്ഥാന്തരങ്ങളും നേരിൽ കണ്ടുമനസ്സിലാക്കുവാനും, ശസ്ത്രക്രിയ ഉൾപ്പടെയുള്ള വൈദ്യശാസ്ത്രത്തിന്റെ വിവിധ തലങ്ങളെ പരിചയപ്പെടുവാനും അവസരമൊരുക്കുന്ന ഓൾ കേരള മെഡിക്കൽ എക്സിബിഷൻ ആണ് MEDEX 23 . 8 വർഷങ്ങൾക്കുശേഷം കോട്ടയം മെഡിക്കൽ കോളേജിൽ ഒരിക്കൽ കൂടി ഈ പ്രദർശനവേദി സംഘടിപ്പിക്കുമ്പോൾ ജനങ്ങളോട് ഉപകാരപ്രദമായ കൂടുതൽ ആരോഗ്യവിവരങ്ങൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യമാണ് കോളേജ് അഡ്മിനിസ്ട്രേഷനും സ്റ്റുഡന്റസ് യൂണിയനും മുന്നോട്ട് വയ്ക്കുന്നത്.
ANVIKA STUDENTS’ UNION