കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ബഹു. മുഖ്യ മന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.
കോട്ടയം ഗവ. മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ ബ്ലോക്ക് അടക്കം ഏകദേശം 286 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ശ്രീ വി.എൻ. വാസവൻ, ശ്രീമതി.വീണാ ജോർജ്, എം.പിമാരായ ശ്രീ. ഫ്രാൻസിസ് ജോർജ്, ശ്രീ.ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ശ്രീ.ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ,ജില്ലാ പഞ്ചായത്തംഗം ശ്രീ.ജിം അലക്സ്, മറ്റ് പ്രാദേശിക നേതാക്കൾ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ,സൂപ്രണ്ട് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






