വായനാദിനാചരണം
വായനാവാരാചരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയും സ്റ്റാഫ് വെൽഫെയർ ഫോറവും സംയുക്തമായി 20-06-2026 ശനിയാഴ്ച വായനാദിനാചരണം നടത്തി. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ . വർഗ്ഗീസ്. പി. പുന്നൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ .സെബാസ്റ്റ്യൻ നരിവേലി മുഖ്യപ്രഭാഷണം നടത്തി. വായനാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ മലയാള സാഹിത്യ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ഡോ. സെബാസ്റ്റ്യൻ നരിവേലി നിർവ്വഹിച്ചു. പി. എൻ. പണിക്കർ അനുസ്മരണം, കവിതാലാപനം, പുസ്തകപരിചയം തുടങ്ങിയവയും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ഡോ. ജിനോ എബ്രഹാം, ഡോ. അനൂപ ലൂക്കാസ് ,ഡോ.ഇർഷാദ് അലി , ഡോ. ധന്യ എസ്. പി. എന്നിവർ സംസാരിച്ചു.






